കസ്റ്റഡിയിൽ ഉള്ള SFI പ്രവർത്തകരെ വിട്ടുകിട്ടണമെന്നാവശ്യം.. CPIM പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു…

അടിപിടി കേസിൽ കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവർത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിപിഐഎം പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇടുക്കി തൊടുപുഴ പോലീസ് സ്റ്റേഷനാണ് പ്രവർത്തകർ ഉപരോധിച്ചത്. തൊടുപുഴ ന്യൂമാൻ കോളേജിൽ ഉണ്ടായ സംഘർഷത്തിലാണ് എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തത്.അഞ്ച് എസ്എഫ്ഐ പ്രവർ‌ത്തകരായ വിദ്യാർത്ഥികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐഎം പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്.

കോളജിലെ യായത്രയപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.ഇതിനിടെ പ്രശ്‌നം പരിഹരിക്കുന്നതിനായി തൊടുപുഴ പൊലീസ് സ്ഥലത്തെത്തി.വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചു. ഇതിനിടയൽ ചില വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്എഫ്‌ഐ പ്രവർത്തകരെ മാത്രം കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നാണ് സിപിഐഎം ആരോപിക്കുന്നത്.

Related Articles

Back to top button