‘സംസ്ഥാനത്ത് പലയിടത്തും CPIM-BJP ഡീൽ…വി ഡി സതീശൻ…

സിപിഐഎം-ബിജെപി ഡീൽ ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് പലയിടത്തും ഡീൽ നടന്നു. പാലക്കാട്, റാന്നി, തുടങ്ങി പല മണ്ഡലങ്ങളിലും ട്വന്റി 20യെ നിർത്തി സിപിഐഎമ്മും ബിജെപിയും പരസ്പരം സഹായിക്കുകയാണ്. മുഖ്യമന്ത്രി ഇരട്ടത്താപ്പുകാരനാണെന്നും ആർഎസ്എസുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയത് പിണറായി വിജയനാണെന്നും സതീശൻ പറഞ്ഞു.
പിണറായി വിജയൻ വൃത്തികേട് കാണിക്കുന്നവന്മാരോടൊപ്പമാണെന്ന് വിഡി സതീശൻ വിമർശിച്ചു. ജയിക്കില്ലാന്ന് കണ്ടപ്പോൾ ബിജെപിയുമായി ഡീൽ ആണെന്ന് അദേഹം ആരോപിച്ചു. ഈ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. നികുതി പണത്തിൽ നിന്നും പരസ്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പടം വെച്ചാണ് എല്ലാ പരസ്യങ്ങളും. സീരിയലിൽ പോലും സർക്കാർ പരസ്യം ചെയ്യുന്നുവെന്ന് അദേഹം കുറ്റപ്പെടുത്തി.



