CPIM എന്നും ആര്‍എസ്എസിനെ എതിർത്തിട്ടേയുള്ളൂ..ബന്ധം കോൺഗ്രസിന്..ആദ്യമായി പ്രതികരിച്ച് പിണറായി…
ആര്‍എസ്എസ്-സിപിഎം ബന്ധമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും എല്ലാക്കാലത്തും ആര്‍എസ്എസിനെ പ്രതിരോധിച്ചാണ് ശീലമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തങ്ങള്‍ക്ക് ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് വിവാദമായതിനെത്തുടര്‍ന്ന് ആദ്യമായി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.2021ൽ സർക്കാർ വന്നതു മുതൽ സർക്കാരിനെ തകർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അതിപ്പോഴും പിന്തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്ന പ്രചാരണമാണ് സിപിഎമ്മിന് ആർ എസ് എസ് ബന്ധം. പ്രതിപക്ഷ നേതാവ് ഉൾപ്പടെ ശക്തമായി ഉന്നയിക്കുന്നതാണിത്. ആരെക്കുറിച്ചാണ് ആർഎസ്എസ് ബന്ധം പറയുന്നത്. ഞങ്ങൾക്ക് ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഒരു കാര്യവുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ആർഎസ്എസ് കൊലപെടുത്തിയത് സിപിഐഎമ്മുകാരെയാണ്. സിപിഐഎമ്മിനെ ദുർബലപ്പെടുത്തി ജനങ്ങളിലേക്ക് നുഴഞ്ഞു കയറാം എന്ന് ആർഎസ്എസ് വിചാചിരിച്ചു. എന്നാൽ സിപിഐഎം അത് സമ്മതിച്ചില്ല. ആ സിപിഐഎമ്മിനെ നോക്കിയാണ് ആർഎസ്എസ് ബന്ധം ആരോപിക്കുന്നത്. ആർ എസ് എസ് ബന്ധം ആർക്കാണെന്നറിയാമല്ലോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നയാൾ ആരാണെന്നും എല്ലാവർക്കും അറിയാമല്ലോയെന്നും ശാഖയ്ക്ക് കാവൽ നിന്നെന്ന് കെ പി സി സി പ്രസിഡന്റ് പരസ്യമായി പറഞ്ഞതല്ലേയെന്നും മുഖ്യമന്ത്രി പറഞ്ഞു. തകർക്കാൻ ശ്രമിച്ച ന്യൂനപക്ഷ ആരാധാനാലയങ്ങൾക്ക് കാവൽ നിന്ന ചരിത്രമുണ്ട് സി പി ഐ എമ്മിന്. തലശ്ശേരി കലാപത്തിൽ സഖാവ് യു കുഞ്ഞിരാമനെ ഞങ്ങൾക്ക് നഷ്ടപെട്ടത് ആർ എസ് എസിനെ എതിർത്തത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.