മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സിപിഐ സസ്പെൻഡ് ചെയ്തു… നടപടിയ്ക്ക് കാരണം…

 മുൻ എം.പിയും മുതിർന്ന നേതാവുമായ ചെങ്ങറ സുരേന്ദ്രനെ സിപിഐയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കമാണ് സസ്പെൻഡ് ചെയ്തത്. സിപിഐ കൊല്ലം ജില്ലാ കൗൺസിലിൻ്റേതാണ് തീരുമാനം. ചെങ്ങറ സുരേന്ദ്രനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരത്തെ  പരാതി ലഭിച്ചിരുന്നു. ഇന്ന് ചേർന്ന സിപിഐ കൊല്ലം  ജില്ലാ കൗൺസിലിൽ ഈ പരാതി ചർച്ച ചെയ്തു. യോഗത്തിൽ പങ്കെടുത്ത ചെങ്ങറ സുരേന്ദ്രനോട് വിശദീകരണം തേടിയെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന യോഗത്തിൻ്റെ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

Related Articles

Back to top button