ജനറൽ സെക്രട്ടറിയായി എംഎ ബേബി?..സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും…
പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിച്ച് സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. ജനറൽ സെക്രട്ടറിയായി എംഎ ബേബിയുടെ പേരാണ് ഇന്നലെ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ പ്രകാശ് കാരാട്ട് നിർദ്ദേശിച്ചത്. കാരാട്ടിന്‍റെ നിര്‍ദേശത്തിന് പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബിയുടെ പേര് കേന്ദ്ര കമ്മിറ്റിയിൽ നിര്‍ദേശിക്കാൻ പിബിയിൽ ഭൂരിപക്ഷ ധാരണയായി. അശോക് ധാവ്‍ലയെ ആണ് സിപിഎം ബംഗാള്‍ ഘടകം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.
എന്നാൽ, ഈ നിര്‍ദേശം കേരളം തള്ളി. ധാവ്‍ലയെ അംഗീകരിക്കാനാകില്ലെന്ന് കേരള ഘടകം പിബിയിൽ വ്യക്തമാക്കി. എന്നാൽ, മുഹമ്മദ് സലീമിന്‍റെ പേരാണ് ധാവ്‍ലെ നിര്‍ദേശിച്ചത്. ജനറൽ സെക്രട്ടറിയാകാനില്ലെന്നാണ് സലീം മറുപടി നൽകിയത്. ഇന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിലും ജനറൽ സെക്രട്ടറിയാരാകുമെന്നതിൽ ബംഗാള്‍ ഘടകവും കേരള ഘടകവും തമ്മിൽ തര്‍ക്കമുണ്ടായേക്കും.