ആലപ്പുഴയിൽ സിപിഎമ്മും സിപിഐയും പൊരിഞ്ഞ അടി.. എൽഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി സിപിഐ…

തലവടി പഞ്ചായത്തിൽ എൽ ഡി എഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി സിപിഐ അംഗം. സിപിഐ അംഗം വിനോദ് മത്തായി ആണ് അവിശ്വസ പ്രമേയ നോട്ടീസ് നൽകിയത്. യുഡിഎഫിന്റെ രണ്ട് അംഗങ്ങളും ഒരു ഇടത് സ്വതന്ത്രനും അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ടു. പഞ്ചായത്തിലെ സിപിഎം- സിപിഐ ഭിന്നതയാണ് വിശ്വാസപ്രമേയത്തിന് പിന്നിൽ.

15 അംഗ ഭരണസമിതിയിൽ പതിനൊന്ന് അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. ഇതിൽ സിപിഐക്ക് ഒരംഗം മാത്രമാണുള്ളത്.

Related Articles

Back to top button