സിപിഐ പ്രവർത്തകന് വെട്ടേറ്റു..ആക്രമണത്തിന് പിന്നിൽ..

അടൂർ അറുകാലിക്കലിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു. രാഷ്ട്രീയപരമായ ആക്രമണമല്ലെന്നും അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ടതിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് അറിയിച്ചു.

ആസാദ് എന്ന സിപിഐ പ്രവർത്തകനാണ് വെട്ടേറ്റത്. ഇദ്ദേഹത്തിൻ്റെ കാലിനാണ് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button