ശക്തമായ മഴയും കാറ്റും.. 5 പശുക്കള്‍ ഷോക്കേറ്റ് ചത്തു… ശ്യാമളയുടെ ഏക ഉപജീവന മാർഗം…
സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. പലയിടങ്ങളിലും കനത്തമഴ തുടരുകയാണ്.കനത്ത മഴയിലും കാറ്റിലും കണ്ണൂരില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് അഞ്ച് പശുക്കള്‍ ഷോക്കേറ്റ് ചത്തു. എടക്കോം കണാരംവയലില്‍ ശ്യാമളയുടെ പശുക്കളാണ് ചത്തത്. വൈദ്യുതി എടുക്കുന്ന വയർ കാറ്റിൽ തകര ഷീറ്റിൽ തട്ടിയതോടെ വൈദ്യുതി പ്രവഹിച്ചുവെന്നാണ് നിഗമനം. ശ്യാമളയുടെ ഏക ഉപജീവന മാർഗമാണ് ഇല്ലാതായത്.
അതേസമയം മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി കലക്ടര്‍ അറിയിച്ചിട്ടുണ്ട്. പ്രഫഷനല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയാണ്.കോട്ടയത്ത് ദുരിതാശ്വാസക്യാംപുളള സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധിയാണ്.