ഡിസിസി ട്രഷറർ വിജയൻ്റെ മരണത്തിൽ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ്…

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകന്റേയും ആത്മഹത്യയിൽ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി. എംഎൽഎ ഐ സി ബാലകൃഷ്ണനെയും ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചനേയും ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി പൊലീസിന് വാക്കാൽ നിർദേശം നൽകി. കേസ് ഡയറി 15ന് ഹാജരാക്കാനും പോലീസിനോട് ആവശ്യപ്പെട്ടു.

എൻഎം വിജയന്റെയും മകന്റെയും മരണത്തിൽ സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേർത്തിരുന്നത്. എൻ എം വിജയന്റെ ആത്മഹത്യ കുറിപ്പിൽ നാല് നേതാക്കളുടെ പേരാണ് പറയുന്നത്. ഇതിൽ ഒരാൾ മരിച്ചിരുന്നു. ബാക്കി മൂന്ന് പേർക്കെതിരെയാണ് പൊലീസ് പ്രതി ചേർത്തത്.

Related Articles

Back to top button