അച്ഛൻ, അമ്മ എന്നല്ല… മാതാപിതാക്കൾ.. കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ കോടതി നിർദ്ദേശം…

അച്ഛൻ, അമ്മ എന്നതിന് പകരം കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ മാതാപിതാക്കൾ എന്ന് രേഖപ്പെടുത്താമെന്ന് ഹൈക്കോടതി.
കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ ‘അച്ഛൻ’, ‘അമ്മ’ എന്നീ പേരുകൾക്ക് പകരം ‘മാതാപിതാക്കൾ’ എന്ന് ചേർക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്‌ജെൻഡർ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് അനുകൂല വിധി ഉണ്ടായത്. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾ നൽകിയ ഹർജിയിലാണ് കോടതിയുത്തരവ്. അച്ഛൻ, അമ്മ എന്നതിന് പകരം മാതാപിതാക്കൾ എന്നെഴുതി ജനന സർട്ടിഫിക്കറ്റ് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.

Related Articles

Back to top button