കാറിലുണ്ടായിരുന്നത് യുവദമ്പതികൾ.. വാഹന പരിശോധനയിൽ കണ്ടെത്തിയത്.. യുവ മിഥുനങ്ങളെ അറസ്റ്റ് ചെയ്ത് പൊലീസ്….

couple arrested with 46 litre indianmade foreign liquor

വാഹന പരിശോധനയിൽ യുവദമ്പതികൾ പിടിയിൽ.അട്ടപ്പടി സ്വദേശികളായ പ്രതീഷ്, മീന എന്നിവരെയാണ് മണ്ണാർക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 46 ലിറ്റർ വിദേശ മദ്യവുമായിട്ടാണ് ദമ്പതികൾ പിടിയിലായത് .കാഞ്ഞിരം പള്ളിപടിയിൽ ഇവർ ഉപയോഗിച്ചിരുന്ന എർടിഗ കാറിൽ നിന്നാണ് വിദേശ മദ്യം പിടിച്ചത്.

പാലക്കാട് ഐ.ബി അസിസ്റ്റൻഡ് എക്സ്സൈസ് ഇൻസ്പക്ടർ സുരേഷിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വാഹനം പരിശോധിച്ചത്. പിടിയിലായ പ്രതീഷ് നേരത്തെയും ഇത്തരത്തിൽ നിരവധി അബ്‌കാരി കേസുകളിൽ അറസ്റ്റിലായ ആളാണ്. ശിവരാത്രിയോട് അനുബന്ധിച്ച് അട്ടപ്പടിയിലും മറ്റും വിൽപനക്കായി കരുതിയിരുന്ന മദ്യമായിരുന്നു ഇത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

Back to top button