തീ നിയന്ത്രിക്കുന്നതിന് തടസ്സമായി തകര ഷീറ്റുകളും ഫ്ളെക്സ് ബോർഡുകളും… പ്രതിസന്ധി…
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തത്തിൽ തീ നിയന്ത്രിക്കുന്നതിന് തടസ്സമായി തകര ഷീറ്റുകളും പ്ലാസ്റ്റിക് ബോർഡുകളും. കെട്ടിടത്തിൻറെ ചുറ്റും പേരെഴുതി സ്ഥാപിച്ച പരസ്യബോർഡുകൾ ഉള്ളതിനാൽ വെള്ളം അകത്തേക്ക് എത്തിക്കാൻ കഴിയുന്നില്ലാത്തതാണ് പ്രതിസന്ധിയായി ഉയർത്തുന്നത്.
കെട്ടിടത്തോട് ചേർന്നുള്ള ഫ്ളെക്സ് ബോർഡുകളും തീ പടരുന്നതിനുള്ള സാധ്യത കൂട്ടുന്നുണ്ട്. തീ അണയ്ക്കാനായി തീവ്രമായ ശ്രമമാണ് നടക്കുന്നത്. കെട്ടിടത്തിനുള്ളിലേക്ക് കടന്ന് തീ അണയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
വൈകീട്ട് അഞ്ച് മണിയാേടുകൂടിയാണ് കോഴിക്കോട് മാവൂർ റോഡിലുള്ള മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ തീ പിടിച്ചത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് എന്ന തുണിക്കടയ്ക്കാണ് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടിച്ചത്.