പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിച്ചില്ല…അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർത്ഥികൾ…

മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച് എസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി. പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലാണ് ചില വിദ്യാർത്ഥികൾ പടക്കമെറിഞ്ഞതെന്ന് അധ്യാപകർ പറഞ്ഞു. സ്കൂളിൽ പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകരായ ദീപുകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായാണ് പരാതി. പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു സംഭവം. സംഭവത്തിൽ അന്യേഷണം ആവശ്യപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി.

Related Articles

Back to top button