സഹകരണ സംഘം സെക്രട്ടറി ബാങ്കിനോട് ചേർന്ന സ്റ്റോർ ഹാളിൽതൂങ്ങിമരിച്ചനിലയിൽ.. സംഭവം ആലപ്പുഴ….
സഹകരണ സംഘം സെക്രട്ടറിയെ ഓഫീസിനോട് ചേർന്ന മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ അരൂരിലെ എരമല്ലൂരിലാണ് സംഭവം . എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം സെക്രട്ടറി കെ എം കുഞ്ഞുമോൻ (52) ആണ് മരിച്ചത്.എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം ജീവനക്കാരനായി നാലു വർഷവും അതിനു ശേഷം അവിടെ തന്നെ സെക്രട്ടറിയായി പതിനൊന്ന് വർഷമായി സേവനം ചെയ്ത് വരികയായിരുന്നു .
രാവിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീ എത്തിയപ്പോൾ ബാങ്കിന്റെ ഷട്ടർ ഉയർത്തിയ നിലയിലും മുന്നിലെ ഇരുമ്പ് ഗേറ്റ് പൂട്ടിയ നിലയിലുമായിരുന്നു. സാധാരണ ഇങ്ങനെ കാണുമ്പോൾ താക്കോൽ വയ്ക്കുന്ന ഇടം പരിശോധിക്കാനെത്തിയപ്പോഴാണ് ഓഫീസിനോട് ചേർന്നുള്ള മുറിയിൽ കുഞ്ഞുമോനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.