ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ പിഎംഎ സലാമിന്റെ പരോക്ഷ വിമർശനം… സമസ്ത നേതാക്കൾ രം​ഗത്തെത്തിയതോടെ….

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ പരോക്ഷവിമർശനം വിവാദമായതോടെ പ്രസ്താവനയിൽ നിന്നും മലക്കംമറിഞ്ഞ് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. താൻ പറഞ്ഞത് ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ലെന്നും മുഖ്യമന്ത്രിയെ ഉദ്ദേശിച്ചാണെന്നും പിഎംഎ സലാം വിശ​​ദീകരിക്കുന്നു.

സാദിഖലി തങ്ങൾ അനുഗ്രഹിച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജയിച്ചപ്പോൾ മറ്റൊരു നേതാവ് അനുഗ്രഹിച്ച ഡോ. പി. സരിൻ മൂന്നാമതായെന്നായിരുന്നു പി എംഎ സലാമിന്റെ പരാമർശം.പാലക്കാട്ടെ യുഡിഎഫ് ജയത്തിന് പിന്നാലെയായിരുന്നു കുവൈറ്റിൽ വച്ച് പിഎംഎ സലാമിന്റെ ഇത്തരമൊരു പ്രതികരണം. മുസ്ലിം സമുദായം ആർക്കൊപ്പമാണെന്ന് ഇതിലൂടെ വ്യക്തമായെന്നും സലാം പറഞ്ഞു.

പരാമർശത്തിന് പിന്നാലെ സലാമിനെതിരെ സംയുക്ത പ്രസ്താവനയുമായി സമസ്ത നേതാക്കൾ രംഗത്തെത്തി. സമസ്തയുടെ പണ്ഡിതരെ അപമാനിക്കാൻ സലഫി ആശയക്കാരനായ പി.എം.എ സലാം മുസ്ലിം ലീഗിനെ മറയാക്കുന്നെന്നും ഇത്തരം ശ്രമങ്ങളെ ചെറുത്തുതോൽപിക്കുമെന്നുമായിരുന്നു പ്രസ്താവന. ഇതോടെയാണ് പിഎംഎ സലാം വിശദീകരണവുമായി രംഗത്ത് വന്നത്.

Related Articles

Back to top button