ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്നില്ല.. 21-കാരനായ വ്‌ളോഗർ ജീവനൊടുക്കി…

21-കാരനായ വ്‌ളോഗർ ജീവനൊടുക്കിയ നിലയിൽ . സോഷ്യൽ മീഡിയയിൽ തന്റെ ഫോളോവേഴ്‌സിന്റെ എണ്ണം വർധിക്കാത്തതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. കൂടുതൽ ഫോളോവേഴ്‌സിനെ ലഭിക്കാത്തതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മകൻ വിഷാദത്തിലായിരുന്നുവെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ ഇയാളുടെ പിതാവ് പൊലീസിനോട് പറഞ്ഞു.

7000-ലധികം ഫോളോവേഴ്‌സ് ഇയാൾക്കുണ്ടായിരുന്നു. വീടിന് സമീപത്തെ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആത്മഹത്യാ ശ്രമം നടത്തിയ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനിലെ കരാർ ജീവനക്കാരൻ കൂടിയായിരുന്നു ഇയാൾ.

Related Articles

Back to top button