ചരക്കുകപ്പൽ അപകടം.. തീരത്തടിയുന്ന വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോള്‍…

ചരക്കു കപ്പൽ അപകടത്തെ തുടര്‍ന്ന് തീരപ്രദേശങ്ങളിലെ പലഭാഗത്തും പ്ലാസ്റ്റിക്ക് അടക്കമുള്ള വസ്തുക്കള്‍ തീരത്തടിയുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ച് ചീഫ് സെക്രട്ടറി. സിവിൽ ഡിഫൻസിന്‍റെ സേവനം ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക് നീക്കം ചെയ്യാനാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി ഇന്ന് വൈകിട്ട് ഓൺലൈനായി കളക്ടർമാരുടെ യോഗം വിളിച്ചത്. പെട്ടെന്ന് തന്നെ പ്രശ്ന പരിഹാരം ഉണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മാലിന്യം നീക്കി തീരദേശങ്ങൾ പൂർവസ്ഥിതിയിലെത്താൻ പെട്ടെന്ന് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button