ശരീരഭാരത്തെക്കുറിച്ചും നിറത്തെക്കുറിച്ചും സഹപാഠികളുടെ നിരന്തര പരിഹാസം…. പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കി

ശരീരഭാരത്തെക്കുറിച്ചും നിറത്തെക്കുറിച്ചും സഹപാഠികൾ നിരന്തരം പരിഹസിച്ചതിൽ മനംനൊന്ത് പ്ലസ്ടു വിദ്യാർഥി അമ്മയുടെ കൺമുന്നിൽവെച്ച് ജീവനൊടുക്കി.ചെന്നെയിൽ അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്ന് ചാടിയാണ് കുട്ടി ആത്മഹത്യ ചെയ്തത്. ചെത്പെട്ട് മഹർഷി വിദ്യാ മന്ദിർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി കിഷോർ (17) ആണ് മരിച്ചത്.

തടി കൂടുതലാണെന്നും കറുപ്പ് നിറമാണെന്നും പറഞ്ഞ് മൂന്ന് മാസമായി സഹപാഠികളുടെ തുടർച്ചയായ കളിയാക്കലും റാഗിങ്ങും കിഷോർ നേരിട്ടിരുന്നു. ഇതിൽ കുട്ടി വിഷമത്തിലായിരുന്നെന്നും സഹപാഠികളുടെ പെരുമാറ്റത്തെക്കുറിച്ച് പരാതി നൽകിയിട്ടും സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും പൊലീസ് പറഞ്ഞു. പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഫോൺ ചെയ്യാനെന്ന പേരിലാണ് വിദ്യാർത്ഥി മുകളിലെത്തിയത്.

തുടർന്ന് അമ്മ നോക്കി നിൽക്കെ താഴേക്ക് ചാടുകയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകർ അടക്കമുള്ളവരെ ചോദ്യം ചെയ്തു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷനും അന്വേഷണം ആരംഭിച്ചുിട്ടുണ്ട്.

Related Articles

Back to top button