‘ലൈംഗികബന്ധത്തിനുള്ള സമ്മതം സ്വകാര്യനിമിഷം പകര്‍ത്താനുള്ള അനുമതിയല്ല’

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സമ്മതം ഒരു വ്യക്തിയുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്താനുള്ള അനുമതിയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. വിവാഹിതയായ യുവതിയുമായുള്ള സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തയാളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.

സ്വകാര്യ ദൃശ്യങ്ങളോ ചിത്രങ്ങളോ ഭീഷണിപ്പെടുത്താനോ സമ്മര്‍ദത്തിലാക്കാനോ ഉപയോഗിച്ചാല്‍ തുടര്‍ന്നുള്ള ലൈംഗിക ബന്ധങ്ങള്‍ ഉഭയ സമ്മതത്തോടെയുള്ളതായി കണക്കാക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ വ്യക്തമാക്കി. പരാതിക്കാരിയുമായി ബന്ധം ഉഭയ സമ്മതത്തോട് കൂടിയായിരുന്നു എന്നും, ലൈംഗിക അതിക്രമം എന്ന പരാതി നില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതി കോടതിയെ സമീപിച്ചത്. എന്നാല്‍ വാദം തള്ളിയ കോടതി വീഡിയോ പുറത്തുവന്നാല്‍ തനിക്കുണ്ടാകുന്ന അപമാനത്തെക്കുറിച്ച് എല്ലാക്കാലത്തും യുവതിക്ക് ഭയമുണ്ടായിരുന്നെന്നും അതിനാല്‍ ലൈംഗികബന്ധം പൂര്‍ണമനസ്സോടെയുള്ള സമ്മതമായി കാണാനാകില്ലെന്നും വിലയിരുത്തി

Related Articles

Back to top button