ദില്ലിയിലെ ചർച്ചയിൽ സുപ്രധാന കാര്യങ്ങളിൽ ധാരണ; മത്സരിക്കാൻ സാധ്യത 2 എംപിമാർ മാത്രം

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വമാകുമെന്ന് ധാരണ. ദില്ലിയിലെ ചർച്ചയിലാണ് സുപ്രധാന കാര്യങ്ങളിൽ ധാരണയായത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചാരണ സമിതി അധ്യക്ഷനാകാൻ സാധ്യതയുണ്ട്. ചെന്നിത്തലയെ നിർദേശിക്കാൻ സംസ്ഥാന നേതാക്കൾക്കിടയിൽ ധാരണയായിട്ടുണ്ട്. 27ന് തിരഞ്ഞെടുപ്പ് സമിതി ചേരും. അതേസമയം, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് സ്ഥാനാർഥിയാകുമെന്നും ഉറപ്പായി. കെപിസിസി അധ്യക്ഷ ചുമതലയിലേയ്ക്ക് കെ സി ജോസഫിനും കൊടിക്കുന്നിലിനുമാണ് പരിഗണന. എംപിമാരായ ആന്‍റോ ആന്‍റണിയെയും, ഷാഫിയെയും പരിഗണിക്കണമെന്നും അഭിപ്രായം ഉയന്നിട്ടുണ്ട്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനും ദില്ലി ചർച്ചയിൽ നിർദ്ദേശം വന്നിട്ടുണ്ട്. 27 മുതൽ മേഖല തിരിച്ച് തിരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യാൻ നേതാക്കളുടെ യോഗങ്ങളും നടക്കും.




