നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: സിപിഎം ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ച് കോൺഗ്രസ് പ്രവർത്തകരുടെ വിജയാഘോഷം..മുഴുവനും വൃത്തിയാക്കിച്ച് സിപിഎം പ്രവർത്തകർ…
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്‍റെ ഭാഗമായി സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൻ്റെ മുന്നിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ച് കോൺഗ്രസ് പ്രവർത്തകർ. കണ്ണൂർ തില്ലങ്കേരി സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൻ്റെ മുന്നിലാണ് കോൺഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിച്ചത്. ഇതിനുപിന്നാലെ പടക്കം പൊട്ടിച്ച കോൺഗ്രസ് പ്രവർത്തകരെ കൊണ്ട് തന്നെ ഓഫീസിന്റെ മുൻവശം സിപിഎം പ്രവർത്തകർ വൃത്തിയാക്കിപ്പിച്ചു
പടക്കത്തിന്റെ അവശിഷ്ടങ്ങൾ ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ ചിതറി കിടന്നത് സിപിഎം പ്രവർത്തകരെ പ്രകോപിതരാക്കി. സിപിഎം പ്രവർത്തകരെത്തി ഓഫീസിന്റെ മുൻവശം വൃത്തിയാക്കണമെന്ന് ആവശ്യപ്പെടുന്നതും രംഗം വഷളാക്കാതെ കോൺഗ്രസ് പ്രവർത്തകർ പടക്കത്തിന്റെ അവശിഷ്ടങ്ങൾ പെറുക്കി മാറ്റുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്