ബന്ധുവായ സിപിഎം പ്രവർത്തകന് കോളേജിൽ നിയമനം…എംകെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ് കോൺഗ്രസ്‌ പ്രവർത്തകർ…

എംകെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ് കോൺഗ്രസ്‌ പ്രവർത്തകർ. കണ്ണൂർ മാടായി കോളേജിലെ നിയമനത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. എംകെ രാഘവൻ ചെയർമാനായ സഹകരണ സോസൈറ്റിക്ക് കീഴിലുള്ളതാണ് കോളേജ്. രാഘവന്റെ ബന്ധുവായ സിപിഎം പ്രവർത്തകന് നിയമനം നൽകാനുള്ള നീക്കത്തിലാണ് കോൺ​ഗ്രസ് പ്രവർത്തകർ എതിർപ്പുമായി രം​ഗത്തെത്തിയത്. തുടർന്ന് കോളേജ് കവാടത്തിൽ പ്രാദേശിക കോൺഗ്രസ്‌ നേതാക്കൾ എംപിയെ തടയുകയായിരുന്നു. 

Related Articles

Back to top button