ബിഹാറിൽ കണ്ണീർ, തെലങ്കാനയിൽ ആശ്വാസം.. കോൺഗ്രസിന് മികച്ച വിജയം…

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ കോൺഗ്രസിന് തെലങ്കാനയിൽ ആശ്വാസ ജയം. തെലങ്കാനയിലെ ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചു. ബിആർഎസ് എംഎൽഎ മഗന്തി ഗോപിനാഥിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിആർഎസ് സ്ഥാനാർത്ഥിയായി മത്സരിച്ച മഗന്തി സുനിത ഗോപിനാഥിനെ 24,729 വോട്ടിന് കോൺഗ്രസിന്റെ നവീൻ യാദവ് പരാജയപ്പെടുത്തി.

ആകെ 33 ശതമാനത്തിലേറെ മുസ്ലിം വോട്ടർമാരുള്ള മണ്ഡലമാണിത്. ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്‌ഹറുദ്ദീനെ മന്ത്രിയാക്കി കോൺഗ്രസ് നടത്തിയ രാഷ്ട്രീയ നീക്കം മുസ്ലിം വോട്ടുകളിൽ ചലനമുണ്ടാക്കി. കോൺഗ്രസും ബിആർഎസും തമ്മിലുള്ള വോട്ട് വ്യത്യാസത്തോളം പോലും ബിജെപിക്ക് മണ്ഡലത്തിൽ നേടാനായില്ലെന്നതും പ്രത്യേകതയാണ്.

Related Articles

Back to top button