വര്‍ഗീയ ചേരി വിട്ടുവരുന്ന ആരെയും കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍…
വര്‍ഗീയ ചേരി വിട്ടുവരുന്ന ആരെയും കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന മതേതര കാഴ്ചപ്പാടിനൊപ്പം പരമാവധി ആളുകള്‍ വരണം. വര്‍ഗീയ ചേരിയില്‍ നിന്നും ഒരാള്‍ വിട്ടാല്‍ പോലും അതല്ലേ നല്ലതെന്നും രാഹുല്‍ പ്രതികരിച്ചു. പാലക്കാട്ടെ ബിജെപി കൗണ്‍സിലര്‍മാരടക്കം വിമതയോഗം വിളിച്ച് നേതൃത്വത്തെ വെല്ലുവിളിച്ച സാഹചര്യത്തിലാണ് പ്രതികരണം.
ബിജെപിക്കകത്തെ പ്രശ്‌നത്തില്‍ പ്രതികരിക്കുന്നില്ല. അത് അവരുടെ ആഭ്യന്തര വിഷയമാണ്. വര്‍ഗീയ പാര്‍ട്ടികള്‍ വിട്ടു വരുന്ന ആരെയും കോണ്‍ഗ്രസ് സ്വീകരിക്കും. നിലവില്‍ ബിജെപി കൗണ്‍സിലറുമാരുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ല. സന്ദീപ് വാര്യര്‍ ചര്‍ച്ച നടത്തിയോ എന്ന കാര്യം എനിക്കറിയില്ല’, രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.




