പ്രിയങ്ക ഗാന്ധി മടങ്ങിയതിന് പിന്നാലെ.. പരസ്‌പരം കൊമ്പുകോർത്ത് കോൺഗ്രസുകാർ.. തമ്മിലടി…

വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിനു പിന്നാലെ കോഴിക്കോട് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കൊമ്പുകോർത്തു. കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിലാണ് സംഭവം. പ്രിയങ്കാ ഗാന്ധിയുടെ സന്ദ‍ർശനത്തിന് പിന്നാലെയായിരുന്നു സംഭവം.

പ്രിയങ്കാ ഗാന്ധിയുടെ ഓഫീസിലെത്തിയ സമയത്ത് ചില നേതാക്കളെ പരിപാടിയിൽ നിന്ന് മാറ്റി നിർത്തിയെന്നു പറഞ്ഞാണ് തർക്കം തുടങ്ങിയത്. ചേരിതിരിഞ്ഞ് കൊമ്പുകോർത്ത പ്രവർത്തകരെ സ്ഥലത്തുണ്ടായിരുന്ന മറ്റ് നേതാക്കൾ ഇടപെട്ടാണ് ശാന്തരാക്കിയത്.

Related Articles

Back to top button