ജമ്മു കശ്മീരിൽ സർക്കാറിന്‍റെ ഭാഗമാകാൻ കോൺഗ്രസ് ഉണ്ടാകില്ല….

ജമ്മു കശ്മീരിൽ ഇന്ന് അധികാരമേൽക്കുന്ന ഉമർ അബ്ദുല്ല സർക്കാറിന്‍റെ ഭാഗമാകാൻ കോൺഗ്രസ് ഉണ്ടാകില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ സർക്കാറിനെ കോൺഗ്രസ് പുറത്തുനിന്ന് പിന്തുണക്കും. ഇൻഡ്യ മുന്നണിയുടെ ഭാഗമായ കോൺഗ്രസും ഉമർ അബ്ദുല്ലയുടെ നാഷനൽ കോൺഫറൻസും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പത്തു വർഷത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിനു പിന്നാലെ സർക്കാർ രൂപവത്കരണത്തിന് അവകാശവാദമുന്നയിച്ച് ഉമർ അബ്ദുല്ല ലഫ്റ്റനന്റ് ഗവർണറെ പിന്തുണക്കുകയായിരുന്നു. പിന്നാലെ ആറ് വർഷത്തോളമായ രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുകയും ചെയ്തു.

90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 42 സീറ്റുകളുമായി നാഷനൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. നാല് സ്വതന്ത്രരുടെ പിന്തുണ കൂടി ലഭിച്ചതോടെ കോൺഗ്രസിന്‍റെ പിന്തുണയില്ലാതെ സർക്കാർ രൂപവത്കരിക്കാനുള്ള കേവല ഭൂരിപക്ഷം മറികടക്കുകയും ചെയ്തു. കോൺഗ്രസിന് ആറ് സീറ്റാണ് ലഭിച്ചത്. ബി.ജെ.പി 29 സീറ്റുകൾ നേടിയപ്പോൾ മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പി മൂന്നും സജാത് ലോണിന്‍റെ പീപ്പിൾ കോൺഫറൻസ്, എ.എ.പി, സി.പി.എം എന്നിവ ഓരോ സീറ്റു വീതവും സ്വന്തമാക്കി.

Related Articles

Back to top button