പാവങ്ങളുടെ മെസി.. കോണ്‍ഗ്രസിന്റെ എക്‌സ് അക്കൗണ്ടില്‍ മന്ത്രിക്ക് പരിഹാസം.. വിമർശനം…

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ അപഹസിക്കുന്ന പോസ്റ്റുമായി കോണ്‍ഗ്രസ് കേരളയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട്. മന്ത്രി ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അപഹാസം. ‘പാവങ്ങളുടെ മെസി (മാനേജ്‌മെന്റ് ക്വാട്ട)’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ വ്യാപക വിമർശനമാണ് ഉയരുന്നത്.

വിമർശനത്തിന് പുറമേ ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഉള്‍പ്പെടുത്തിയുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ കാണാം. എന്നാല്‍ സിപിഐഎമ്മോ മന്ത്രിയുടെ ഓഫീസോ ഇതിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button