`പ്ലാൻ ബി’, രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കും?…

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാൻ കോൺഗ്രസ്. രാഹുൽ രാജി വെച്ചാൽ ഉപതെരെഞ്ഞെടുപ്പ് വേണ്ടി വരുമോ എന്നതിലാണ് ഉപദേശം തേടുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവിയിൽ തുടരുന്നതിൽ കോൺഗ്രസിനുള്ളിൽ തന്നെ അഭിപ്രായ ഭിന്നത നിലനിൽക്കുകയാണ്. രാഹുൽ രാജി വെച്ചില്ലെങ്കിൽ പ്ലാൻ ബി ആയി പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും പരിഗണനയിലുണ്ടെന്നാണ് വിവരങ്ങൾ.

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള നിർണ്ണായക ചർച്ചകളാണ് സംസ്ഥാന കോൺ​ഗ്രസിലെ മുതിർന്ന നേതാക്കൾക്കിടയിൽ നടക്കുന്നത്. ഏറ്റവും പ്രധാനമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ രാഹുൽ രാജിവെക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയെ എതിർക്കുന്ന ഒരു വിഭാ​ഗവും കോൺ​ഗ്രസിനുള്ളിലുണ്ട്. രാജി വെക്കുകയാണെങ്കിൽ പാലക്കാട് ഉപതെരെഞ്ഞെടുപ്പ് ആവശ്യമായി വരുമെന്നതിലാണ് ആശങ്ക. ഇക്കാര്യത്തിലാണ് കോൺ​ഗ്രസ് ഇപ്പോൾ നിയമോപദേശം തേടുന്നത്. രാജി വെച്ചാൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരികയാണെങ്കിൽ പ്ലാൻ ബി എന്ന തരത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും കോൺ​ഗ്രസിന്റെ പരി​ഗണനയിലുണ്ട്. ഉപതെരഞ്ഞെടുപ്പ് ഭയം മുന്നിൽക്കണ്ടാണ് പ്ലാൻ ബി കോൺ​ഗ്രസ് പരി​ഗണനയിൽ ഉള്ളത്.

Related Articles

Back to top button