നിയമസഭ പിടിക്കാൻ മുതിർന്ന നേതാക്കളെയടക്കം കളത്തിലിറക്കാൻ കോൺഗ്രസ്…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഇടതുകോട്ടകളിൽ വിള്ളൽ വീഴ്ത്താൻ മുതിർന്ന നേതാക്കളെയടക്കം കളത്തിലിറക്കാൻ കോൺഗ്രസ്.

വി എം സുധീരൻ, കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കളെ മത്സരിപ്പിക്കാന്‍ കോൺഗ്രസ് പദ്ധതിയിടുന്നുവെന്നാണ് സൂചന. ഇവർക്കെല്ലാം പുറമെ സർപ്രൈസ് സ്ഥാനാർത്ഥികളും ഉണ്ടാകുമെന്നാണ് വിവരം

മുതിർന്ന നേതാക്കൾ, മുന്‍ കെപിസിസി അധ്യക്ഷന്‍ തുടങ്ങിയവരെയാണ് കളത്തിലിറക്കുന്നത്. തൃശൂരിൽ വി എം സുധീരൻ, കണ്ണൂരിൽ കെ സുധാകരൻ, നാദാപുരത്തോ പേരാമ്പ്രയിലോ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിങ്ങനെയാണ് സാധ്യതകൾ.

ഇതിന് പുറമെ സിനിമ താരങ്ങൾ അടക്കമുള്ള സർപ്രൈസ് സ്ഥാനാർത്ഥികളെയും പരിഗണിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ച് ജനുവരി മധ്യത്തോടെ സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

Related Articles

Back to top button