വോട്ടർക്ക് പണം നൽകിയ യുവതി ശോഭയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്, വിവാദം കത്തുന്നു

കണ്ണാടി പഞ്ചായത്തിൽ ബിജെപി പ്രവർത്തകർ വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ, പണം നൽകിയെന്ന് ആരോപിക്കപ്പെടുന്ന സിമി സജീവ് എന്ന യുവതി എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്. പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ ശോഭാ സുരേന്ദ്രനുമൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പടെയാണ് പുറത്തുവന്നത്. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ പാലക്കാട് പ്രചാരണത്തിനെത്തിയപ്പോൾ ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നെടുത്ത ചിത്രവും ഇതിൽ ഉൾപ്പെടുന്നു. നേരത്തെ വോട്ടർക്ക് പണം നൽകിയ വെള്ള ചുരിദാർ ഇട്ട യുവതിയെ പരിചയമില്ലെന്നും അവരെ കോൺഗ്രസ് രംഗത്തിറക്കിയതാണെന്നുമായിരുന്നു ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്.

Related Articles

Back to top button