തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് മുന്നിൽ ആവശ്യങ്ങൾ വച്ച് കോൺഗ്രസ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് മുന്നിൽ ആവശ്യങ്ങൾ വച്ച് കോൺഗ്രസ്. 38 സീറ്റ് നൽകണം, മൂന്ന് മന്ത്രിസ്ഥാനങ്ങൾ നൽകണം എന്നിവയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ച ആവശ്യങ്ങൾ. മന്ത്രി സ്ഥാനം തിരഞ്ഞെടുപ്പിന് മുൻപ് ഉറപ്പ് നൽകണം. ഡിഎംകെയ്ക്ക് മാത്രം മന്ത്രിമാർ എന്ന രീതി അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. എം കെ സ്റ്റാലിനെ ആവശ്യങ്ങൾ അറിയിച്ചു. 2021ൽ 25 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 18 സീറ്റിൽ ജയിച്ചിരുന്നു.
ഘടക കക്ഷികൾക്ക് അധികാരത്തിന്‍റെ പങ്ക് നൽകും എന്ന ടി വി കെ അധ്യക്ഷൻ വിജയ്‍യുടെ പ്രസ്താവന തമിഴ്‌നാട്ടിൽ വലിയ ചർച്ചയായിരുന്നു. കേന്ദ്രത്തിൽ കോണ്‍ഗ്രസ് അധികാരത്തിൽ വരുമ്പോൾ ഡി എം കെയ്ക്ക് മന്ത്രിമാരെ നൽകാറുണ്ടെന്ന് കോണ്‍ഗ്രസ് ഡി എം കെയെ ഓർമിപ്പിക്കുന്നു. 2011ൽ ഡി എം കെയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാതിരുന്നപ്പോൾ പുറത്തു നിന്ന് പിന്തുണ നൽകിയതും കോണ്‍ഗ്രസ് ഓർമിപ്പിച്ചു. ഇനി അധികാരത്തിൽ പങ്കുവേണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.




