സി.പി.എം പിൻതുണയിൽ മാവേലിക്കരയിൽ ചെയർമാനെതിരെയുള്ള കോൺഗ്രസ് അവിശ്വാസം പാസായി

മാവേലിക്കര: മാവേലിക്കര നഗരസഭയിൽ ചെയർമാനെതിരെ അവിശ്വാസം പാസായി. കോൺഗ്രസ് ഭരിക്കുന്ന മാവേലിക്കര നഗരസഭയിൽ ചെയർമാനെതിരെ കോൺഗ്രസ് തന്നെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം സി.പി.എം അംഗങ്ങൾ കൂടി പിൻതുണച്ചതോടെയാണ് പാസായത്. കൗൺസിൽ യോഗത്തിൽ നിന്ന് ബി.ജെ.പി ഇറങ്ങിപോയി. ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നതോടെ 28 അംഗ കൗൺസിലിൽ 18 പേരുടെ പിൻതുണയോടെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസം പാസാകുകയായിരുന്നു.

സ്വതന്ത്രനായി ജയിച്ച ശ്രീകുമാറിന് ആദ്യ മൂന്ന് വർഷമാണ് ചെയർമാൻ സ്ഥാനം കോൺഗ്രസ് നൽകിയിരുന്നത്. അടുത്ത രണ്ട് വർഷം കോൺഗ്രസ് ചെയർമാന് ശ്രീകുമാർ പിന്തുണ നൽകണമെന്നതായിരുന്നു വ്യവസ്ഥ. എന്നാൽ മൂന്ന് വർഷം പിന്നിട്ടിട്ടും ശ്രീകുമാർ ചെയർമാൻ സ്ഥാനം ഒഴിയാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് കോൺഗ്രസ് അവിശ്വാസം കൊണ്ടുവന്നത്.

Related Articles

Back to top button