പലസ്തീന് ഐക്യദാര്‍ഢ്യം.. ഗാന്ധി ജയന്തി ദിനത്തില്‍ മൗനവൃതവുമായി സി ആര്‍ മഹേഷ് എംഎല്‍എ…

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് മൗനവൃതം ആചരിക്കുമെന്ന് കരുനാഗപ്പള്ളി എംഎല്‍എ സിആര്‍ മഹേഷ് .രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് മൗനവൃതം. പൊതുചടങ്ങുകളില്‍ പങ്കെടുക്കുമെങ്കിലും മൗനവൃതം തുടരും.

അകലെയാണെന്ന് തോന്നുമെങ്കിലും നമ്മുടെ ആത്മാവിന്റെ ഉള്ളില്‍ നീറുന്ന വേദനയാവുകയാണ് പലസ്തീന്‍. അവിടുത്തെ കുഞ്ഞുങ്ങളുടെ നിലവിളി ഉയരുമ്പോള്‍ നിസ്സഹായതയുടെ കണ്ണീരണിയുവാനും നോക്കിനില്‍ക്കാനുമല്ലാതെ മറ്റൊന്നിനും കഴിയുന്നില്ലല്ലോയെന്നും മഹേഷ് ഫേസ്ബുക്കില്‍ കുറിച്ചു.അവരുടെ നൊമ്പരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടും മഹാത്മാവിനെ ഓര്‍ത്തുകൊണ്ടും എന്റെ മനസ്സാക്ഷിയെ മാത്രം ബോധ്യപ്പെടുത്തും വിധം ഞാന്‍ ഒരു ദിവസം മൗനത്തില്‍ ആയിരിക്കുമെന്നും മഹേഷ് കുറിച്ചു.

Related Articles

Back to top button