അബിൻ വർക്കിക്കായി ചെന്നിത്തല, ബിനു ചുള്ളിയിലിനായി കെ സി.. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി അടിപിടി…

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചൊഴിഞ്ഞതോടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി കോൺഗ്രസിൽ ഗ്രൂപ്പ് നീക്കങ്ങൾ സജീവം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിന് വേണ്ടി പിടിവലിയാണ് നടന്നുകൊണ്ടിരിക്കുന്നത് . കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്കായി രമേശ് ചെന്നിത്തല, ബിനു ചുള്ളിയിലിനായി കെ സി വേണുഗോപാല്‍, കെ എം അഭിജിത്തിനായി എം കെ രാഘവനും ആവശ്യമുന്നയിച്ചിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനിയൊരാളെ പരിഗണിക്കുമ്പോള്‍ സാമുദായിക സമവാക്യങ്ങള്‍ പരിഗണിക്കണമെന്ന് ഒരു വിഭാഗവും വനിതകളെ പരിഗണിക്കണമെന്ന് ഒരു വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്. ജെ എസ് അഖില്‍, വി പി അബ്ദുള്‍ റഷീദ്, അരിതാ ബാബു എന്നിവരെയും പരിഗണിക്കമെന്ന ആവശ്യമുയരുന്നുണ്ട്.

പുതിയ അധ്യക്ഷനായി തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. രണ്ട് ദിവസത്തിനകം അധ്യക്ഷനാരെന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന.

Related Articles

Back to top button