‘സീറ്റിൽ വരത്തൻമാർ വേണ്ട’.. കോൺഗ്രസിൽ തമ്മിലടി രൂക്ഷം

നിയമസഭാ തിരഞ്ഞെടുപ്പിൽ ഒല്ലൂർ സീറ്റിൽ പ്രാദേശിക നേതാവിനെ മത്സരിപ്പിക്കണമെന്നും കോൺഗ്രസിന് ‘വരത്തൻമാർ’ വേണ്ടെന്നുമുള്ള ആവശ്യവുമായി വ്യാപക പോസ്റ്ററുകൾ. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘ഒല്ലൂരിനെ വരത്തന്മാരുടെ കുപ്പത്തൊട്ടിയാക്കരുത്, ഒല്ലൂർ ഒല്ലൂരുകാർക്ക് നൽകുക, ഒല്ലൂരുകാരെ അപമാനിക്കരുത്, ഒല്ലൂരിൽ കോൺഗ്രസിൽ മത്സരിക്കാൻ വരത്തന്മാർ വേണ്ട’ എന്നിങ്ങനെയാണ് സേവ് കോൺഗ്രസ് എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലുള്ളത്. ഒല്ലൂരിൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥികൾ വേണ്ടെന്നും മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾ വേണമെന്നുമാണ് കോൺഗ്രസ് പ്രാദേശിക ഭാരവാഹികളുടെയും ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കത്തയച്ചതായാണ് വിവരം.

Related Articles

Back to top button