സോണിയ ഗാന്ധിക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം…
സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരിയ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പരിശോധനയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം വൈകിട്ട് ഏഴ് മണിയോടെ അവർ മടങ്ങി
സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരം എന്ന് ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തിലും സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അന്ന് ദില്ലിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് അവരെ ചികിത്സിച്ചിരുന്നത്. ആരോഗ്യനില ഭേദപ്പെട്ടതോടെ ഫെബ്രുവരി 21 ന് അവർ ആശുപത്രി വിട്ടിരുന്നു.
ഇക്കഴിഞ്ഞ ഡിസംബറിലാണ് സോണിയാ ഗാന്ധിക്ക് 78 വയസ് പൂർത്തിയായത്. മെയ് 27 നാണ് അവർ അവസാനമായി പൊതുപരിപാടിയിൽ പങ്കെടുത്തത്. ദില്ലിയിൽ ജവഹർലാൽ നെഹ്റുവിൻ്റെ 61ാമത് ചരമവാർഷിക പരിപാടിയിലാണ് അവസാനമായി സോണിയ ഗാന്ധി പങ്കെടുത്തത്.