കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവം; രാഹുല്‍ ഗാന്ധി ഇന്നെത്തും

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രണ്ടു ഘട്ടങ്ങളായി കേരളം സന്ദര്‍ശിക്കും. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യസന്ദര്‍ശനം. മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ രണ്ടാം സന്ദര്‍ശനവും.
25-ന് എത്തുന്ന അദ്ദേഹം 26-ന് കണ്ണൂരില്‍ കര്‍ഷകരുമായി ആശയവിനിമയം നടത്തും. വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനവും നടത്തും. യുഡിഎഫിലെ കക്ഷിനേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഈ ദിവസങ്ങളില്‍ നടക്കും. സീറ്റുവിഭജന ചര്‍ച്ചകള്‍ നീളുന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യവും കക്ഷിനേതാക്കളുമായുള്ള ചര്‍ച്ചയില്‍വരും



