രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി കോൺഗ്രസ് നേതാവ്….

ഹൈക്കോടതി ഉത്തരവ് ലംഘിച്ച ഗുരുവായൂർ ക്ഷേത്ര പരിസരത്ത് റീൽസ് ചിത്രീകരിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കോൺഗ്രസ് നേതാവ് വി ആർ അനൂപാണ് ഗുരുവായൂർ ടെമ്പിൾ പൊലീസിന് പരാതി നൽകിയത്.

ഗുരുവായൂർ ക്ഷേത്രത്തിൽ, ദൃശ്യങ്ങൾ ചിത്രീകരിക്കാൻ നിയന്ത്രണമുള്ള മേഖലയിൽ നിന്നുള്ള രാജീവ് ചന്ദ്രശേഖറിന്റെ റീലാണ് വിവാദമാകുന്നത്. ക്ഷേത്രദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് റീൽസ് ആയി രാജീവ് ചന്ദ്രശേഖർ തന്നെ പങ്കുവച്ചത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരിശോധിക്കട്ടെ എന്നുമാണ് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പ്രതികരണം.

Related Articles

Back to top button