കോൺ​ഗ്രസിലെ കുടുംബ വാഴ്ചയ്ക്കെതിരായ പരസ്യ വിമർശനം; ശശി തരൂരിനെതിരെ ഹൈക്കമാൻഡ്

കോൺ​ഗ്രസിലെ കുടുംബ വാഴ്ചയ്ക്കെതിരെ പരസ്യ വിമർശനമുന്നയിച്ച കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം ശശി തരൂർ എംപിക്കെതിരെ ഹൈക്കമാൻഡ്. തിരഞ്ഞെടുപ്പ് വേളയിൽ പ്രകോപന പ്രസ്താനവകൾ പാടില്ലെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചു. ശശി തരൂരിൻറെ ലേഖനം ബിജെപി ബിഹാറിൽ പ്രചാരണയുധമാക്കിയതോടെയാണ് തരൂരിനെ തള്ളി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്.

ബിഹാർ തിരഞ്ഞെടുപ്പിനിടെയാണ് നെഹ്റു കുടുംബത്തെ നേരിട്ട് ആക്രമിച്ച് കഴിഞ്ഞ ദിവസം ശശി തരൂർ എഴുതിയ ലേഖനം പുറത്ത് വന്നത്. ആദ്യ പ്രധാനമന്ത്രി നെഹ്റു, പിന്നെ ഇന്ദിര രാജീവ് ഗാന്ധി, ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക എന്നിവരുൾപ്പെടുന്ന നെഹ്റു ഗാന്ധി കുടുംബത്തിന്റെ ചരിത്രം സ്വതന്ത്ര്യ സമരചരിത്രവുമായി ഇഴചേർന്നിരിക്കുന്നു. എന്നാൽ രാഷ്ട്രീയ നേതൃത്വം ജന്മാവകാശമാണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടുവെന്നാണ് ശശി തരൂരിന്റെ വിമർശനം. കുടുംബാധിപത്യം അവസാനിപ്പിക്കാൻ നിയമപരമായ പരിരക്ഷകൂടി വേണമെന്നും തരൂർ പറഞ്ഞ് വെച്ചു. ലേഖനം ബിജെപി ബിഹാറിൽ പ്രചാരണയുധമാക്കിയതോടെ തരൂരിനെ തള്ളി കോൺഗ്രസ് രംഗത്തെത്തി.

Related Articles

Back to top button