വോട്ടെണ്ണൽ നടക്കാനിരിക്കുന്ന മേയ് നാലു വരെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്ക് കാവൽ നിൽക്കാൻ കോൺഗ്രസ് തീരുമാനം….

വോട്ടെണ്ണൽ നടക്കാനിരിക്കുന്ന മേയ് നാലു വരെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്ക് കാവൽ നിൽക്കാൻ കോൺഗ്രസ് തീരുമാനം.യന്ത്രങ്ങളുടെ വിശ്വാസ്യതയെച്ചൊല്ലിയുള്ള ചർച്ചകൾ ശക്തമായ സാഹചര്യത്തിലാണ് ഈ നീക്കം. കാവലിന് നിയോഗിക്കപ്പെടുന്ന പ്രതിനിധികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാർത്ഥികളുടെ ഏജന്റുമാർ റിട്ടേണിങ് ഓഫീസർമാർക്ക് കത്തുകൾ നൽകി. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ സ്ഥാനാർഥി കെ. ജയന്തിന്റെ ഇലക്ഷൻ ഏജന്റ് ജെയ്‌സൺ ജോസഫ് അപേക്ഷ നൽകിയതിന് പിന്നാലെ, എല്ലാ മണ്ഡലങ്ങളിലും സമാന നടപടി സ്വീകരിക്കാൻ പാർട്ടി നിർദേശം നൽകി. വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോങ് റൂമിലേക്ക് മാറ്റുന്നത് സ്ഥാനാർഥികളുടെയും അവരുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇതിനുമുമ്പ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനിടെയും കോൺഗ്രസ് ഇത്തരത്തിൽ കാവൽ ഏർപ്പെടുത്തിയിരുന്നു.



