സിപിഎം പിന്തുണയിൽ കോൺഗ്രസ് കൗൺസിലറുടെ ഭാര്യ പത്രിക നൽകി

പാലക്കാട് നഗരസഭയിൽ സിപിഎം പിന്തുണയിൽ കോൺഗ്രസ് കൗൺസിലറുടെ ഭാര്യ പത്രിക നൽകി. കൗൺസിലർ മൺസൂർ മണലാഞ്ചേരിയുടെ ഭാര്യ സഫിയയാണ് സിപിഎം പിന്തുണയിൽ മത്സരിക്കുന്നത്. 38-ാം വാർഡിൽ സിപിഎം സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പൊതു സ്വതന്ത്രയായിട്ടാണ് മത്സരിക്കുന്നതെന്ന് മൺസൂർ പ്രതികരിച്ചു. കോൺഗ്രസിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥി ചെമ്പകത്തെ നിർത്തിയതിൽ നേരത്തെ നേതൃത്വത്തിനരിരെ മൺസൂർ പ്രതികരിച്ചിരുന്നു. അംഗം പോലുമല്ലാത്തയാൾക്ക് എങ്ങനെ സീറ്റ് കൊടുക്കാനാവുമെന്നായിരുന്നു കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ മറുചോദ്യം. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും കാത്തിരിക്കൂവെന്നും വി കെ ശ്രീകണ്ഠൻ പ്രതികരിച്ചു


