6 മണ്ഡലങ്ങിൽ ഡീൽ ആരോപിച്ച് കോൺഗ്രസ്…ചുട്ട മറുപടിയുമായി മുഖ്യമന്ത്രിയും…

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിൽ കേരളം കത്തുമ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളെ പിടിച്ചുലയ്ക്കുന്നത് ഡീൽ ആരോപണങ്ങളാണ്. ഭരണകക്ഷിയായ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പ്രത്യേക ലക്ഷ്യങ്ങളോടെ വോട്ടുകൈമാറ്റം നിശ്ചയിച്ചിട്ടുള്ള അഞ്ച് മണ്ഡലങ്ങളുടെ പേര് സതീശൻ വെളിപ്പെടുത്തിയതിന് പിന്നാലെ, ഏറ്റുമാനൂർ മണ്ഡലത്തിന്റെ പേര് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതിനോടൊപ്പം ചേർത്തു. എന്നാൽ ഈ ആരോപണങ്ങളെ പഴയ ചരിത്രം നിരത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടത്.



