‘സേവ് ലോട്ടസ്’ എന്ന പേരിൽ വാട്‌സ് വാട്സ്ആപ്പ് ഗ്രൂപ്പ്, പ്രവർത്തകർ രാജിയിലേക്ക്; മാവേലിക്കര ബിജെപിയിൽ പൊട്ടിത്തെറി
ആലപ്പുഴ: മാവേലിക്കര ബിജെപിയിലെ പ്രതിസന്ധി പൊട്ടിത്തെറിയിലേക്ക്. 150 പ്രവർത്തകർ പ്രാഥമികാംഗത്വം രാജിവെയ്ക്കാനൊരുങ്ങുന്നു. ബിജെപി മാവേലിക്കര നഗരസഭ അംഗങ്ങൾ അടക്കം നേതൃത്വത്തെ രാജിസന്നത അറിയിച്ചതായാണ് വിവരം.
ബിജെപി ജില്ലാ നേതൃത്വത്തിന്റെ അനധികൃത സാമ്പത്തിക ഇടപാട് ചോദ്യം ചെയ്തവരെ വെട്ടി നിരത്തുന്നുവെന്നാരോപിച്ചാണ് ഒരുകൂട്ടം നേതാക്കളുടെ രാജിഭീഷണി. തെരഞ്ഞെടുപ്പ് ഫണ്ട് തട്ടാൻ ശ്രമം എന്നും ആരോപണം ഉണ്ട്.
ഒരു വിഭാഗം നേതാക്കൾ ‘സേവ് ലോട്ടസ്’ എന്ന പേരിൽ വാട്‌സ് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് നേതാക്കളെ വെട്ടിലാക്കി. 200 ഓളം ബിജെപി നേതാക്കൾ അംഗങ്ങളായ ഗ്രൂപ്പിൽ നേതൃത്വത്തിന്റെ പോരായ്മയാണ് ചർച്ച ചെയ്യുന്നത്. ജില്ലാ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ഗ്രൂപ്പിൽ ഉണ്ടെന്നതും നേതൃത്വത്തിന് ആശങ്കയാണ്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മാവേലിക്കര മണ്ഡലം പ്രസിഡന്റ് വിനീത് ചന്ദ്രനടക്കമുള്ള പ്രമുഖ നേതാക്കൾ രാജിവെച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു അന്ന് രാജിക്കാര്യം ആരോപിച്ചത്.