കൊച്ചിൻ ഹാർബറിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം…ഒരാൾക്ക് …

കൊച്ചി: കൊച്ചിൻ ഹാർബറിൽ ബോട്ടിനുള്ളിൽ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. ജോസഫ് എന്ന തൊഴിലാളിക്കാണ് വെട്ടേറ്റത്. കൊല്ലം സ്വദേശിയായ അധിനാഷാണ് വെട്ടിയത്. അധിനാഷിനെ ഹാർബർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തലയ്ക്ക് വെട്ടേറ്റ ജോസഫിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




