അയല്‍വാസികൾ തമ്മില്‍ സംഘര്‍ഷം.. യുവാവിന് വെട്ടേറ്റു…

അയല്‍വാസികൾ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ യുവാവിന് വെട്ടേറ്റു. മലപ്പുറം കുറ്റിപ്പുറത്ത് ആണ് സംഭവം.കൊടക്കല്ല് സ്വദേശി വിഷ്ണുവിനാണ് കഴുത്തിന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷ്ണുവിന്‍റെ അയല്‍വാസിയായ മനീഷാണ് വെട്ടിയത്.

വിഷ്ണുവും മനീഷും തമ്മിൽ മാസങ്ങൾക്ക് മുമ്പ് തല്ല് കൂടിയിരുന്നു. ആ കേസിൽ ശിക്ഷ കഴിഞ്ഞ് വിഷ്ണു ഇന്നാണ് ജയിലിൽ നിന്നും ഇറങ്ങിയത്. വൈകീട്ടാണ് വീണ്ടും ഇരുവരും തമ്മില്‍ സംഘർഷം ഉണ്ടായി. സംഘർഷത്തിനിടെ മനീഷ് കയ്യിൽ കരുതിയ ആയുധം കൊണ്ട് വിഷ്ണുവിനെ വെട്ടി. മനീഷിനെ പൊലീസ് കസ്റ്റഡിയർ എടുത്തിട്ടുണ്ട്.

Related Articles

Back to top button