വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ലി​വ​ർ എ​ടു​ത്ത് അടിച്ചു; കൊല്ലം അഞ്ചലിൽ അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ സംഘർഷം

കൊല്ലം അഞ്ചലിൽ അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ സംഘർഷം. ആ​ർ​ച്ച​ൽ വി​ഷ്ണു​വി​ലാ​സ​ത്തി​ൽ എ​സ്. വി​ജ​യ​നാ​ണ്(55) സംഘർഷത്തിൽ പ​രി​ക്കേ​റ്റ​ത്. ത​ല​ക്ക്​ മു​റി​വേ​റ്റ ഇയാളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ജ​യ​ന്റെ അ​യ​ൽ​വാ​സി​യാ​യ ആ​ർ​ച്ച​ൽ സ്നേ​ഹ​ഭ​വ​നി​ൽ ബി​ജുവാണ് (45) ആക്രമണം നടത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇരുവരും തമ്മിൽ നാളുകളായി പ്രശ്നത്തിലാണെന്ന് പൊലീസ് പറഞ്ഞു. പൂർവ വൈരാഗ്യത്തിന്റെ പുറത്തായിരുന്നു ഇന്നലെ നടന്ന ആക്രമണം.

ഏ​രൂ​ർ നെ​ട്ട​യ​ത്ത്കോ​ണ​ത്താ​ണ് സം​ഭ​വം. പി​ക്ക​പ്പ് വാ​നു​മാ​യി ഓ​ട്ടം പോ​യ ബി​ജു​വി​നെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പി​ന്തു​ട​ർ​ന്ന വി​ജ​യ​ൻ നെ​ട്ട​യ​ത്ത്കോ​ണ​ത്തു​വെ​ച്ച് ത​ട​ഞ്ഞു​നി​ർ​ത്തി വാ​ഹ​ന​ത്തെ​യും ബി​ജു​വി​നെ​യും ആ​ക്ര​മി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ബി​ജു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ലി​വ​ർ എ​ടു​ത്ത് വി​ജ​യ​നെ തി​രി​ച്ചാ​ക്ര​മി​ച്ചു. ത​ല​ക്കും കാ​ൽ​മു​ട്ടി​നും പ​രി​ക്കേ​റ്റ നി​ല​യി​ൽ നാ​ട്ടു​കാ​ർ വി​ജ​യ​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വി​ജ​യ​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ ബി​ജു​വി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ബി​ജു പി​ക്ക​പ്പു​മാ​യി ഏ​രൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​ര​മ​റി​യി​ച്ചു. പൊ​ലീ​സ് ഇ​രു​വ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ബി​ജു​വി​നെ അ​റ​സ്റ്റ്​ ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന വി​ജ​യ​ന്റെ ത​ല​ക്കേ​റ്റ മു​റി​വി​ന് ഒ​ൻ​പ​ത് തു​ന്ന​ലു​ക​ളു​ണ്ട്.

മറ്റൊരു സംഭവത്തിൽ തിരുവനന്തപുരത്ത് സംസ്ഥാനത്തെ മന്ത്രിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന് നേരെ ആക്രമണം. മന്ത്രി വി ശിവൻകുട്ടിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം ദിനേഷിനാണ് മർദ്ദനേമേറ്റത്. ഇന്നലെ രാത്രി 8.45ഓടെ ചിറയിൻകീഴ് റെയിൽവേ സ്‌റ്റേഷന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. വീടിനുള്ളിൽ കാർ പാർക്ക് ചെയ്തതിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്.

ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റു വീണപ്പോൾ നിലത്തിട്ട് മർദ്ദിച്ചു. സംഭവത്തിൽ ഗുണ്ടകളടക്കം മൂന്ന് പേർ പിടിയിലായി. അഖിലേഷ്, ജയരാജ്, വ്യാസൻ എന്നിവരാണ് പിടിയിലായത്.

Related Articles

Back to top button