റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്, അപകടമൊഴിവായത് തലനാരിഴക്ക്..

കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ സ്ലാബ് കയറ്റിവെച്ച നിലയിൽ. റെയിൽവെ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന ട്രാക്കിലാണ് കോൺക്രീറ്റ് സ്ലാബ് കയറ്റിവെച്ച നിലയിൽ കണ്ടത്. സംഭവത്തിൽ അട്ടിമറി സാധ്യത തള്ളാതെ പൊലീസ് അന്വേഷണം നടത്തുകയാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാരും പ്രദേശവാസികളുമാണ് ഉടൻ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചത്. തുടർന്ന് റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി സ്ലാബ് നീക്കം ചെയ്‌തതിനാലാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തിനു പിന്നിൽ ആരാണെന്നത് വ്യക്തമല്ല. കോട്ടിക്കുളം റെയിൽവെ സ്റ്റേഷൻ സൂപ്രണ്ടിൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

കഴിഞ്ഞ വർഷം കോട്ടിക്കുളത്ത് ട്രാക്കിൽ ഇരുമ്പ് ദണ്ഡ് കയറ്റിവെച്ച സംഭവം ഉണ്ടായിരുന്നു. ആക്രി സാധനങ്ങൾ പെറുക്കുന്ന സ്ത്രീയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽ അട്ടിമറിയിലെന്നു പൊലീസ് കണ്ടെത്തി. കരിങ്കല്ല് ചീളുകൾ നിരത്തി വെച്ച സംഭവങ്ങളും ഉണ്ടായിരുന്നുവെങ്കിലും, കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ചുള്ള ശ്രമം ഇതാദ്യമായാണെന്ന് പൊലീസ് പറഞ്ഞു. റെയിൽവേ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button