പോപ്പിന്റെ വിയോഗത്തിന് പിന്നാലെ കോൺക്ലേവ്’ എന്ന ചിത്രത്തിന്‍റെ കാഴ്ചക്കാര്‍ 283% വര്‍ദ്ധിച്ചു..കാരണം ഇതാണ് !

ഏപ്രിൽ 21-ന് ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെത്തുടർന്ന് 2024-ലെ പുറത്തിറങ്ങിയ ചലച്ചിത്രം കോൺക്ലേവ് കാണുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് ഈ ചിത്രം കാണാന്‍ കാണികളുടെ വന്‍ ഒഴുക്കാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലുമിനേറ്റിൽ നിന്നുള്ള കണക്ക് പ്രകാരം പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള രഹസ്യ പ്രക്രിയ ചുറ്റിപ്പറ്റി കഥ പറയുന്ന സിനിമ കാണുന്നവരുടെ എണ്ണത്തിൽ 283%  വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 20-ന് 1.8 ദശലക്ഷം മിനിറ്റുകൾ മാത്രം കണ്ട ചിത്രം നിന്ന് പോപ്പിന്റെ മരണദിവസം ഏകദേശം 6.9 ദശലക്ഷം മിനിറ്റുകളായി ഉയർന്നുവെന്നാണ് വിവരം

എഡ്വേർഡ് ബെർഗർ സംവിധാനം ചെയ്ത് റാൽഫ് ഫിയന്നസ്, സ്റ്റാൻലി ടുച്ചി, ഇസബെല്ല റോസെല്ലിനി എന്നിവർ അഭിനയിച്ച കോൺക്ലേവ് അന്താരാഷ്ട്ര തലത്തില്‍ വിവിധ ചലച്ചിത്ര മേളകളില്‍ നിരൂപക പ്രശംസ നേടിയിരുന്നു. മികച്ച ചിത്രം, മികച്ച നടൻ, മറ്റ് നിരവധി പ്രധാന വിഭാഗങ്ങൾക്കുള്ള അക്കാദമി അവാര്‍ഡ് നോമിനേഷനുകൾ ഈ ചിത്രം നേടിയിരുന്നു. 

ഫ്രാന്‍സിസ് പോപ്പിന്റെ യഥാർത്ഥ ജീവിതത്തിലെ വിയോഗം സിനിമയുടെ വിഷയത്തിൽ പൊതുജനത്തിന് വലിയ താല്‍പ്പര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്

ആമസോണ്‍ പ്രൈം വീഡിയോയിലും ഇന്ത്യയിലെ വിവിധ പിവിഒഡി പ്ലാറ്റ്‌ഫോമുകളിലും ചിത്രം നിലവിൽ ലഭ്യമാണ്. കത്തോലിക്കാ സഭയ്ക്കുള്ളിൽ ഉടൻ സംഭവിക്കാൻ കോണ്‍ക്ലേവിന്‍റെ വിശദാംശങ്ങളും മറ്റുമാണ് ചിത്രത്തിലേക്ക് വീണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.  

അതേ സമയം വത്തിക്കാന്റെ പശ്ചാത്തലത്തിൽ 2019-ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സിലെ ദി ടു പോപ്സ് എന്ന ചിത്രത്തിനും സമാനമായ കാഴ്ചക്കാരുടെ എണ്ണം വർദ്ധിച്ചുവെന്നാണ് വിവരം. 

അതേ സമയം  ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരചടങ്ങുകൾ റോമിലെ മേരി മജോറാ ബസലിക്കയിൽ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. വിവിധ രാഷ്ട്രത്തലവൻമാർ അടക്കം രണ്ടര ലക്ഷത്തോളം പേരാണ് പോപ്പിന് വിട ചൊല്ലാൻ  സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലെത്തിയത്. ഇന്ത്യയില്‍ നിന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മൂവും പ്രതിനിധി സംഘവും പങ്കെടുത്തിരുന്നു

ട്രംപും സെലൻസ്കിയും മക്രോണും അടക്കം ലോകനേതാക്കൾക്ക് മുന്നിൽ മടക്കയാത്രയിലും സമാധാനാഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ നിലകൊണ്ടു. മതിലുകൾ ഇല്ലാതാക്കാനും പാലങ്ങൾ നിർമ്മിക്കാനും ലോകത്തിന് ആഹ്വാനം നൽകിയ പോപ്പിനെ അനുസ്മരിച്ച് ബാറ്റിസ്റ്റ റേയുടെ ധ്യാനപ്രസംഗത്തിന് വൻ കരഘോഷത്തോടെ വിശ്വാസികള്‍ പ്രതികരണം അറിയിച്ചു.

സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും  മലങ്കര കത്തോലിക്കാ സഭയുടെ  കാതോലിക്കാ ബാവാ കർദിനാൾ ക്ലീമീസും  അടക്കം 23 വ്യക്തിസഭകളുടെ തലവൻമാരുടെ നേത്വത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. ദിവ്യബലിക്ക് പിന്നാലെ ഭൌതികശരീരം സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലേക്ക്  എത്തിച്ചു. അവിടെ നിന്ന് പാപ്പാ മൊബീലിൽ വത്തിക്കാന് പുറത്തേക്കും

Related Articles

Back to top button