ഇന്ത്യൻ കർഷകരെ യുഎസ് കരാർ തകർക്കുമെന്ന് ആശങ്ക; പ്രതിഷേധം കടുപ്പിക്കാൻ കർഷക സംഘടനകൾ

ഇന്ത്യ , യുഎസ് വ്യാപാര കരാറില്‍ പ്രതിഷേധം കടുപ്പിക്കാൻ കർഷക സംഘടനകൾ. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള കർഷക ബോധവത്കരണ  യാത്രയിൽ വിഷയം ഉന്നയിക്കാൻ സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം തീരുമാനിച്ചു.ഏഴിന് കന്യാകുമാരിയിൽ യാത്ര തുടങ്ങും, മാർച്ച് 19ന് ദില്ലി രാംലീല മൈതാനത്ത് മഹാ പഞ്ചായത്ത് നടക്കും.രാജ്യവ്യാപകമായി ഗ്രാമങ്ങളിൽ നിന്നും ഒപ്പ് ശേഖരിക്കും , സർക്കാരിന് കൈമാറും.വ്യാപാര കരാര്‍ യുഎസിന് വലിയ തോതിൽ ഗുണമാകും എന്ന വാദങ്ങൾ ആശങ്ക ഉയർത്തുന്നതാണ് , ഇത് രാജ്യത്തെ കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കുമെന്നും സംഘടനകള്‍ വിലയിരുത്തുന്നു.

സംയുക്ത കിസാൻ മോർച്ചയും പ്രതിഷേധത്തിന്  ഒരുങ്ങുകയാണ്.ഇന്ത്യൻ കർഷകരെ യുഎസ് കരാർ തകർക്കും.അമേരിക്കൻ കാർഷിക ഉൽപന്നങ്ങൾ ഇന്ത്യയിൽ നിറയും.സോയാബീൻ, കോട്ടൺ, പാൽ കർഷകർ ദുരിതത്തിലാവും എന്നും സംയുക്ത കിസാൻ മോർച്ച  വിലയിരുത്തി.ഇന്ന് മുതൽ 11 വരെ ഗ്രാമങ്ങളിൽ കരാറിന് എതിരെ ക്യാമ്പയിൻ സംഘടിപ്പിക്കും.12 നുള്ള പണിമുടക്കിൽ ആയിരങ്ങളെ അണിനിരത്തും.കരാർ ജനങ്ങളോടുള്ള ചതി എന്നും സംഘടന കുറ്റപ്പെടുത്തി

Related Articles

Back to top button