ഡല്‍ഹി തിരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസ്എംവി ഗോവിന്ദന്‍…

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വിജയത്തിന് കാരണക്കാര്‍ കോണ്‍ഗ്രസാണെന്ന് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഐഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് കോൺ​ഗ്രസിനെതിരെ അദ്ദേഹം തുറന്ന‌‌ടിച്ചത്. ബിജെപി വിരുദ്ധ രാഷ്ട്രിയം കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാവുന്നില്ലെന്നും എംവി ഗോവിന്ദന്‍ വിമ‍ർശിച്ചു.

കോണ്‍ഗ്രസ് ഇപ്പോഴും പഴയ വല്ല്യേട്ടന്‍ മനോഭാവം തുടരുന്നുവെന്നും തങ്ങള്‍ മഹാമേരുവാണെന്നാണ് ഇപ്പോഴും കോൺ​ഗ്രസിന്റെ ചിന്തയെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും ഈ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ സീറ്റ് വട്ടപൂജ്യമാണ് എന്നും എം വി ​ഗോവിന്ദൻ പരിഹസിച്ചു.

Related Articles

Back to top button